വെ​ന​സ്വേ​ല​യി​ലെ യു​എ​സ് ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് സി​പി​എം

ന്യൂ​ഡ​ൽ​ഹി: വെ​ന​സ്വേ​ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബോം​ബു​ക​ൾ വ​ർ​ഷി​ച്ച യു​എ​സ് ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു സി​പി​എം. ക​രീ​ബി​യ​ൻ ക​ട​ലി​ൽ​നി​ന്ന് അ​മേ​രി​ക്ക​ൻ സൈ​നി​ക​രെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​ക്ര​മ​ണം ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ലാ​റ്റി​ൻ അ​മേ​രി​ക്ക​യെ സ​മാ​ധാ​ന മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സി​പി​എം

പ​ര​മാ​ധി​കാ​ര​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ അ​മേ​രി​ക്ക​യെ അ​നു​വ​ദി​ക്കാ​തി​രി​ക്ക​ണ​മെ​ന്നും ലാ​റ്റി​ൻ അ​മേ​രി​ക്ക​യെ സ​മാ​ധാ​ന മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ര​ണ​മാ​റ്റം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ കു​റ​ച്ച് ആ​ഴ്ച​ക​ളാ​യി അ​മേ​രി​ക്ക വെ​ന​സ്വേ​ല​യ്ക്ക് ചു​റ്റും സൈ​നി​ക, നാ​വി​ക സേ​ന​ക​ളെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ പ്ര​ഖ്യാ​പി​ച്ച യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ത​ന്ത്രം 2025ന്‍റെ യ​ഥാ​ർ​ഥ മു​ഖ​മി​താ​ണെ​ന്നും സി​പി​എം വി​മ​ർ​ശി​ച്ചു.

അ​മേ​രി​ക്ക​ക്കു​മേ​ൽ അ​ന്താ​രാ​ഷ്‌​ട്ര​ സ​മ്മ​ർ​ദമു​ണ്ടാ​ക​ണം

യു​എ​സ് ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു​കൊ​ണ്ട് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ കൗ​ണ്‍​സി​ൽ പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്നും ആ​ക്ര​മ​ണം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​ക്കു​മേ​ൽ അ​ന്താ​രാ​ഷ്‌​ട്ര​ സ​മ്മ​ർ​ദമു​ണ്ടാ​ക​ണ​മെ​ന്നും സി​പി​എം പ​റ​ഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →