റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കിയിൽ വനംവകുപ്പ് ഓഫീസിൽ വനിതാ ഉദ്യോഗസ്ഥർ ഏറ്റുമുട്ടി

December 27, 2025 - 12:02 pm

ചെറുതോണി: ജില്ലാ ആസ്ഥാനത്ത് വനംവകുപ്പ് ഓഫീസിൽ വനിതാജീവനക്കാർ ഏറ്റുമുട്ടി. ഓഫീസർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം. ഒരാൾ സ്ഥിരം ജീവനക്കാരിയും മറ്റേയാൾ താത്കാലിക ജീവനക്കാരിയുമാണ്. ഇവർ തമ്മിലുള്ള വാക്കേറ്റം ഒടുവിൽ കൈയാങ്കളിയിലെത്തു കയായിരുന്നു.

വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ്

ശബ്ദം കേട്ട് തൊട്ടടുത്തുള്ള മറ്റൊരു ഓഫീസിൽനിന്ന് വനിതാ ജീവനക്കാരെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. മുൻപും ഇത്തരത്തിൽ ഇതേ ജീവനക്കാർ തമ്മിൽ ഓഫീസിൽ വഴക്കുണ്ടാക്കിയതായി പറയപ്പെടുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുവാൻ വനംവകുപ്പ് ഉത്തരവിട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *