റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഐ നേതാവ് കെ.കെ. ശിവരാമന്റെ തീരുമാനം ദൗർഭാഗ്യകരമെന്ന് എം.എം. മണി

December 21, 2025 - 5:52 am

നെടുങ്കണ്ടം (ഇടുക്കി): സജീവരാഷ്ട്രീയം ഉപേക്ഷിക്കാനുള്ള സിപിഐ നേതാവ് കെ.കെ. ശിവരാമന്റെ തീരുമാനം ദൗർഭാഗ്യകരമെന്നും ശിവരാമൻ സജീവരാഷ്ട്രീയത്തിൽ തിരിച്ചുവരണമെന്നും മുതിർന്ന സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം മണി.

അദ്ദേഹം തീരുമാനം പുനഃപരിശോധിക്കണം

“അദ്ദേഹവും ഞാനും ദീർഘകാലം എൽഡിഎഫിൽ ഒന്നിച്ചുപ്രവർത്തിച്ചു. അദ്ദേഹം തീരുമാനം പുനഃപരിശോധിക്കണം. രാഷ്ട്രീയം നമുക്ക് തോന്നുമ്പോൾ മാറാനും ഉപേക്ഷിക്കാനുമുള്ളതല്ല. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമ്പോൾ വ്യക്തിപരമായ നഷ്ടങ്ങളും രാഷ്‌ട്രീയ വിമർശനങ്ങളുമെല്ലാം വരാം. എന്നാൽ നാം വിശ്വസിക്കുന്ന പ്രമാണങ്ങളിലും കാഴ്ചപ്പാടുകളിലും ഉറച്ചുനിൽക്കണം”-മണി പറഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *