റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുന്നത്തുനാട് പഞ്ചായത്തിൽ ട്വന്റി20-ക്ക് തിരിച്ചടി , മഴുവന്നൂര്‍ പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ 10 എണ്ണത്തിൽ ട്വന്റി20-

December 13, 2025 - 6:43 pm

.

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി20-ക്ക് തുടക്കമിട്ട കിഴക്കമ്പലം പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് മത്സരിച്ചിട്ടും പഞ്ചായത്തിലെ ജനങ്ങള്‍ ട്വന്റി20-ക്കൊപ്പം പാറപോലെ ഉറച്ചുനിന്നു.എന്നാൽ അവരുടെ അഭിമാന പഞ്ചായത്തായ കുന്നത്തുനാട് ട്വന്റി20യെ കൈവിട്ടു.

കിഴക്കമ്പലം പഞ്ചായത്തിലെ 21 വാര്‍ഡില്‍ 20 എണ്ണം ട്വന്റി20 നിലനിര്‍ത്തി, ഐക്കരനാട് പഞ്ചായത്തിലെ 16 ൽ 16 ഉം ട്വന്റി20ക്ക്

.2020-ലെ പ്രദേശിക തിരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തുകളിലാണ് ട്വന്റി20 ഭരണം പിടിച്ചെടുത്തത്. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് എന്നിവയാണ് ട്വന്റി20 വിജയിച്ച പഞ്ചായത്തുകള്‍. ഇതില്‍ കിഴക്കമ്പലം പഞ്ചായത്തിലെ 21 വാര്‍ഡില്‍ 20 എണ്ണം ട്വന്റി20 നിലനിര്‍ത്തിയിട്ടുണ്ട്. ഒരു വാര്‍ഡില്‍ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. എന്നാല്‍, ഐക്കരനാട് പഞ്ചായത്തിലെ 16 വാര്‍ഡിലും ട്വന്റി20-യാണ് വിജയിച്ചിരിക്കുന്നത്.

കുന്നത്തുനാട് പഞ്ചായത്തിൽ ട്വന്റി20-ക്ക് 9 സീറ്റുകൾ

കുന്നത്തുനാട് പഞ്ചായത്തിലാണ് ട്വന്റി20-ക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. 11 വാര്‍ഡുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. ട്വന്റി20-യുടെ വിജയം ഒമ്പത് സീറ്റുകളിലേക്ക് ചുരുങ്ങി. മഴുവന്നൂര്‍ പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ 10 വാര്‍ഡുകളില്‍ ട്വന്റി20-യും ഏഴ് വാര്‍ഡുകളില്‍ യുഡിഎഫും മൂന്ന് വാര്‍ഡുകളില്‍ എല്‍ഡിഎഫും ഒരു വാര്‍ഡില്‍ ബിജെപിയുമാണ് വിജയിച്ചിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *