കൊല്ലം: വിപണിയിൽ അഞ്ച് ലക്ഷം രൂപ വിലവരുന്ന വ്യാജ സിഗരറ്റുമായി കൊട്ടിയത്ത് രണ്ട് പേർ പിടിയിൽ. ഉമയനല്ലൂർ സ്വദേശി സുധീർ, ഇരവിപുരം സ്വദേശി നൗഷാദ് എന്നിവരാണ് പിടിയിലായത്. വ്യാജ ലേബൽ പതിച്ച പാക്കറ്റുകളിൽ നിറച്ചാണ് സിഗറ്റുകൾ വിപണിയിൽ എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.145 പാക്കറ്റ് വ്യാജ സിഗരറ്റാണ് പ്രതികളിൽനിന്ന് പിടിച്ചെടുത്തത്. കംബോഡിയയിൽ നിന്നാണ് വ്യാജ സിഗരറ്റുകൾ എത്തുന്നത്.
കമ്പനി അധികൃതർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു
.ഐടിസി കമ്പനിയുടെ വ്യാജ ലേബലിൽ ഉള്ള സിഗരറ്റ് കൊല്ലം ജില്ലയിൽ വിൽപ്പന നടക്കുന്നതായി കമ്പനി അധികൃതർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. കൊട്ടിയം ഭാഗത്ത് വ്യാപകമായി വ്യാജ സിഗരറ്റുകൾ എത്തുന്നുവെന്നായിരുന്നു കമ്പനി അറിയിച്ചത്. തുടർന്ന് കൊട്ടിയം എസ്എച്ച്ഒ പ്രദീപിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഉമയനല്ലൂർ പട്ടരുമുക്കിൽ വച്ച് രണ്ട് പ്രതികളെയും പിടികൂടി. വ്യാജ സിഗരറ്റും ഇത് കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. വൻ ശൃംഖലയിലെ രണ്ട് കണ്ണികൾ മാത്രമാണ് പിടിയിലായത്


