കാട്ടാന അക്രമത്തിന് പിന്നിലെ വീഴ്ചകൾ സമിതിയെ നിയോഗിച്ച് അന്വേഷിക്കണമെന്ന അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ ആവശ്യം പരിശോധിക്കുവാൻ നിർദേശം

തിരുവനന്തപുരം : കാട്ടാന അടക്കമുള്ള വന്യ മൃഗങ്ങളിൽ നിന്ന് മതിയായ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വീഴ്ചകൾ സമിതിയെ നിയോഗിച്ച് പരിശോധിക്കണമെന്നും കൂടുതൽ വനപാലകരെ നിയമിക്കുകയും ഫോറസ്ററ് സ്റ്റേഷനുകൾ അധികമായി സ്ഥാപിക്കുകയും ചെയ്യണമെന്ന ആവിശ്യം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഫോറസ്ററ് പ്രിൻസിപ്പൽ സെക്രെട്ടറിക്ക് നിർദ്ദേശം നൽകി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രി ഓഫീസിന്റെ ഇത് സംബന്ധിച്ച് ഇടപെടൽ ഉണ്ടായിരിക്കുന്നത്.

വനപാലകരെ നിയമിക്കുകയും ഫോറസ്ററ് സ്റ്റേഷനുകൾ കൂടുതലായി സ്ഥാപിക്കുകയും വേണം

ഗോത്ര വിഭാഗങ്ങൾക്ക് മതിയായ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് കൂടുതൽ വനപാലകരെ നിയമിക്കുകയും ഫോറസ്ററ് സ്റ്റേഷനുകൾ കൂടുതലായി സ്ഥാപിക്കുകയും വേണം. മൂന്ന് ദിവസത്തിനിടയിൽ നാലാമത്തെ മരണമാണ് കാട്ടാന അക്രമങ്ങളിൽ അടുത്ത ദിവസത്ത് സംഭവിച്ചിട്ടുള്ളത്. ഉരുൾ പൊട്ടൽ ഉണ്ടായതിന് ശേഷം ഇവിടങ്ങളിൽ ഫോറസ്ററ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തു ഗുരുതര കൃത്യവിലോപം ഉണ്ടായികൊണ്ടിരിക്കുന്നു. ഗോത്ര വിഭാഗങ്ങൾ താമസിക്കുന്ന ഭാഗത്തേയ്ക്ക് വന്യ ജീവികൾ വരുന്നത് തടയുന്നതിന് ആവിശ്യമായ ഉചിത നടപടികൾ ഉരുൾ പൊട്ടലിന് ശേഷം ഫോറസ്ററ് വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല.

ഫോറസ്ററ് വകുപ്പ് വച്ച് പുലർത്തുന്ന മനോഭാവം അനീതിയും മനുഷ്യാവകാശ ലംഘനവുമാണ്.

ആദിവാസി മേഖലയിൽ ആരും തിരിഞ്ഞു നോക്കില്ലെന്ന മനോഭാവം ഫോറസ്ററ് വകുപ്പ് വച്ച് പുലർത്തുന്നത് അനീതിയും മനുഷ്യാവകാശ ലംഘനവുമാണ്. ആദിവാസികളുടെ ആശങ്കകൾക്ക് അപ്രധാന്യ മനോഭാവം ക്ഷേമ രാക്ഷ്ട്രത്തിൽ അപകടകരമാണ്. ഫോറസ്ററ് വകുപ്പിന്റെ വീഴ്ചകൾ സമിതിയെ നിയോഗിച്ച് പരിശോധിച്ച് വന്യ മൃഗങ്ങളിൽ നിന്ന് വയനാട്ടിലെ ആദിവാസികൾക്ക് മതിയായ സുരക്ഷിതത്വവും ഉറപ്പാക്കു ന്നതിന് അടിയന്തിര തുടർ നടപടികൾ വേണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതി ഉചിത നടപടികൾ സ്വീകരിക്കുവാൻ ഫോറസ്ററ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറി

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →