ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസ് : ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ എസ് ഐ ടി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ എസ് ഐ ടി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ആറന്‍മുളയിലെ വീട്ടില്‍ നിന്ന് പത്മകുമാര്‍ രാവിലെ തിരുവനന്തപുരത്ത് എത്തിയിരുന്നു.

ചോദ്യം ചെയ്യലിന് മുന്നോടിയായി നോട്ടീസ് നല്‍കിയിരുന്നില്ല.

നവംബർ 20ന് തലസ്ഥാനത്ത് എത്തിച്ചേരാന്‍ 19 ന് വൈകുന്നേരത്തോടെയാണ് പത്മകുമാറിനോട് എസ് ഐ ടി ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് എസ് ഐ ടി സംഘം ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് മുന്നോടിയായി നോട്ടീസ് ഒന്നും നല്‍കിയിരുന്നില്ല. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →