റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് മുന്‍ എംഎല്‍എ അനില്‍ അക്കര

November 7, 2025 - 7:40 pm

തൃശൂര്‍|സഞ്ചാരസൗകര്യം തടഞ്ഞുവെന്നാരോപിച്ച് തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് മുന്‍ എംഎല്‍എ അനില്‍ അക്കര. മുതുവറ ക്ഷേത്രത്തിന് മുന്നില്‍ ഉണ്ടായിരുന്ന യു ടേണ്‍ അടച്ചു കെട്ടിയതോടെയാണ് അനില്‍ അക്കര ഡിവൈഡര്‍ തകര്‍ത്തത്. തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കില്‍ അമല ആശുപത്രി വരെ പോയി യൂടേണ്‍ എടുത്തു വരേണ്ട സ്ഥിതിയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് അനില്‍ അക്കരയുടെ നടപടി.

നേരത്തെ ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പടെ അനില്‍ അക്കര പരാതി നല്‍കിയിരുന്നു

ഇന്ന് ( നവംബർ 7) അതുവഴി എത്തിയ അനില്‍ അക്കര ഡിവൈഡര്‍ പണിക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റികകൊണ്ട് യുട്ടേണ്‍ തല്ലി തകര്‍ക്കുകയായിരുന്നു. ഈ വിഷയത്തില്‍ നേരത്തെ ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പടെ അനില്‍ അക്കര പരാതി നല്‍കിയിരുന്നു. എന്നാല്‍ യൂട്ടേണ്‍ അടച്ചുകെട്ടുകയായിരുന്നു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *