.
കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ലോക്‌സഭ സെക്രട്ടേറിയറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. 15 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം . കേരള സര്‍ക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും ലോക്‌സഭ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷാഫി പറമ്പില്‍ നല്‍കിയ പരാതിയിലാണ് നടപടി. കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന യുഡിഎഫ് പ്രതിഷേധ പരിപാടിക്കിടെയാണ് ഷാഫി പറമ്പിലിന് മര്‍ദനമേറ്റത്. പരിപാടിയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് ഇടപെടല്‍ സ്ഥിതി വഷളാക്കുകയായിരുന്നുവെന്നും ഷാഫി പറമ്പില്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു
ഉദ്യോഗസ്ഥര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ
പേരാമ്പ്ര ഡിവൈഎസ്പി സുനില്‍ കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തന്നെ മര്‍ദിച്ചതെന്നും റൂറല്‍ എസ്പി കെഇ ബൈജു ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
