.പരവൂർ: . ട്രെയിനുകളുടെ വരവും പോക്കും സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർക്ക് കൃത്യമായി അറിയുന്നതിനു ക്യൂആർ കോഡ് സംവിധാനമൊരുക്കാൻ റെയിൽവേ.. റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ട്രെയിനുകളുടെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കാൻ ക്യൂആർ കോഡ് സ്കാൻ ചെയ്യുക വഴി സാധിക്കും. ഇതുവഴി അന്വേഷണ കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
അടുത്ത നാലു മണിക്കൂറിനുള്ളിൽ ഓടുന്ന ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ ഏർപ്പെടുത്തി കഴിഞ്ഞു. ഛാഠ് ഉത്സവവുമായി ബന്ധപ്പെട്ട തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യൂആർ കോഡ് സംവിധാനം പരീക്ഷിച്ചു തുടങ്ങിയത്. ഇതു രാജ്യവ്യാപകമായി ഏർപ്പെടുത്താൻ റെയിൽവേ മന്ത്രാലയം നടപടികൾക്കു തുടക്കമിട്ട് കഴിഞ്ഞു. അടുത്ത നാലു മണിക്കൂറിനുള്ളിൽ ഓടുന്ന ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങൾ ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് ലഭ്യമാകും.
