റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആഭിചാരക്രിയക്ക് വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു പൊള്ളിച്ച് ഭർത്താവ്

October 30, 2025 - 4:02 pm

കൊല്ലം: ആഭിചാരക്രിയയ്ക്ക് കൂട്ടുനിൽക്കാൻ വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു പൊള്ളിച്ച് ഭർത്താവ്. കൊല്ലം ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുല(35)യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. ഭർത്താവ് സജീറിനെതിരെ റെജിലയുടെ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി. ഒക്ടോബർ 29 ബുധനാഴ്ച രാവിലെ 9 മണിക്കാണ് സംഭവം.

ഉസ്താദ് പറഞ്ഞ ആഭിചാരക്രിയയ്ക്ക് കൂട്ടുനിൽക്കാത്തതാണ് കാരണമെന്ന് കുടുംബം ആരോപിച്ചു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ റജുല ആശുപത്രിയിൽ ചികിത്സതേടിയിരിക്കുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *