റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബീഫ് വിളമ്പിയെന്നാരോപിച്ച്‌ ബജ്റംഗ് ദള്‍ പ്രവർത്തകർ റസ്റ്റോറന്റ് പൂട്ടിച്ചു

October 25, 2025 - 5:59 pm

ഹൈദരാബാദ്: ബീഫ് വിളമ്പിയെന്ന കാരണത്താൽ ഹൈദരാബാദിലെ പ്രശസ്തമായ ജോഷിയേട്ടൻ കേരള തട്ടുകടയെന്ന റസ്റ്റോറന്റ് പൂട്ടിച്ചു. ബജ്റംഗ് ദള്‍ പ്രവർത്തകരാണ് കടയിലെത്തി റസ്റ്റോറന്റ് പൂട്ടണണമെന്ന് ആവശ്യപ്പെട്ടത്. ബീഫ് വിളമ്പിയെന്ന കാരണത്താല്‍ നഗരത്തിലെ ഒരു റസ്റ്റോറന്റ് പൂട്ടിക്കുന്നത് ഇതാദ്യമായിട്ടാണെന്നാണ് റിപ്പോർട്ടുകള്‍. ഒസ്മാനിയ യൂണിവേഴ്‌സിറ്റി കാമ്പസിലെ ഫോറിൻ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിക്ക് സമീപത്തായിരുന്നു സംഭവം.

ബീഫ് വിളമ്പിയാല്‍ റസ്റ്റോറന്റ് അടച്ചുപൂട്ടിക്കുമെന്ന് നേരത്തെ ഭീഷണിമുഴക്കിയിരുന്നു

റസ്റ്റോറന്റില്‍ നിരവധിപേരുണ്ടായിരുന്നപ്പോഴാണ് ബജ്റംഗ് ദള്‍ പ്രവർത്തർ എത്തിയത്. ബീഫ് വിളമ്പുന്നതിനാല്‍ അടച്ചുപൂട്ടണമെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു. ബീഫ് വിളമ്പിയാല്‍ റസ്റ്റോറന്റ് അടച്ചുപൂട്ടിക്കുമെന്ന് നേരത്തെ വിഎച്ച്‌പി, ബജ്റംഗ് ദള്‍ പ്രവർത്തകർ ഭീഷണിമുഴക്കിയിരുന്നു എന്നാണ് വിദ്യാർത്ഥികള്‍ ആരോപിക്കുന്നത്. ഭക്ഷണം കഴിക്കാനെത്തിയവരെയാേ ജീവനക്കാരെയോ പ്രതിഷേധക്കാർ ആക്രമിച്ചോ എന്ന് വ്യക്തമല്ല. റസ്റ്റോറന്റ് ഉടമ പരാതി നല്‍കിയോ എന്നകാര്യത്തിലും വ്യക്തതയില്ല.ന്നാരോപിച്ച്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *