പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

അടൂര്‍ | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ ശേഷം പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പട്ടാഴി തെക്കേകര വില്ലേജില്‍ . പൂക്കുന്നുമല അനിത ഭവനില്‍ ജിതിന്‍ (19) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. .

കുട്ടിയുടെ മൊഴി പ്രകാരം പത്തനാപുരം പോലീസ് സീറോ എഫ് ഐ ആര്‍ ആയി രജിസ്റ്റര്‍ ചെയ്ത് കേസ് ഏനാത്ത് പോലീസിന് കൈമാറുക യായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇന്‍സ്പെക്ടര്‍ എ അനൂപ്, എ എസ് ഐ. രവികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുനില്‍, ജസീര്‍, സിന്ധു എന്നിവർ അന്വേഷണത്തില്‍ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →