റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘പി എം ശ്രീ’ പദ്ധതിയിൽ ഒപ്പുവെച്ച് കേരളം

October 24, 2025 - 6:59 am

തിരുവനന്തപുരം | കേന്ദ്ര സർക്കാരിന്റെ . വിദ്യാഭ്യാസ പദ്ധതിയായ ‘പി എം ശ്രീ’ (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) യിൽ ഒപ്പുവെച്ച് കേരളം. ഇടതു മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ സി പി ഐയുടെ കടുത്ത എതിർപ്പ് അവഗണിച്ച് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പിട്ടത്. കേന്ദ്രം തടഞ്ഞുവെച്ച 1500 കോടി രൂപയുടെ ഫണ്ട് ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് കേരളത്തിന്റെ നീക്കം.

കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഫണ്ട് വെറുതെ പാഴാക്കിക്കളയേണ്ടതില്ല എന്ന ന്യായം

പിഎം ശ്രീ പദ്ധതിയെ ഒരു കാലത്ത് ശക്തമായി എതിർത്ത സിപിഎം ഇപ്പോൾ പദ്ധതിയെ പിന്തുണച്ച് രംഗത്ത് വന്നത് വിവാദമായിരുന്നു. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഫണ്ട് വെറുതെ പാഴാക്കിക്കളയേണ്ടതില്ല എന്ന ന്യായം പറഞ്ഞാണ് മന്ത്രി വി ശിവൻ കുട്ടി പദ്ധതിയെ പിന്തുണച്ച് രംഗത്ത് വന്നത്. പദ്ധതി നടപ്പാക്കാതിരുന്നാൽ നിയമപരമായി തടസ്സങ്ങളുണ്ടാകുമെന്നും മുന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *