റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നാറില്‍ വീണ്ടും യുവാവിന്റെ സാഹസിക യാത്ര

October 23, 2025 - 6:11 am

മൂന്നാർ: തമിഴ്നാട് രജിസ്‌ട്രേഷൻ വാഹനത്തില്‍ മൂന്നാറില്‍ യുവാവ് സാഹസിക യാത്ര നടത്തി. മൂന്നാർടോപ്പ് സ്റ്റേഷൻ റോഡിലൂടെയായിരുന്നു യുവാവിന്റെ സഞ്ചാരം. ഓടുന്ന കാറില്‍ ഡോറിന്റെ ചില്ല് താഴ്ത്തി ഡോറില്‍ കയറി ഇരുന്നാണ് യുവാവ് സാഹസിക യാത്രനടത്തിയത്. നിറയെ വളവുകളും വീതി കുറവുമുള്ള റോഡിലൂടെയാണ് യുവാവ് സാഹസികയാത്രക്ക് മുതിർന്നത്

മൂന്നാറിലും പരിസരങ്ങളിലും ഇത്തരം സാഹസിക യാത്ര ആവർത്തിക്കുന്നതായി കാണുന്നു.

പിന്നാലെയെത്തിയ വാഹനയാത്രികരാണ് സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ പകർത്തിയത്.വിനോദ സഞ്ചാരികളുടെ തിരക്കേറുമ്പോഴെല്ലാം മൂന്നാറിലും സമീപ പ്രദേശങ്ങളിലും ഇത്തരത്തില്‍ വാഹനങ്ങളില്‍ സാഹസിക യാത്ര ആവർത്തിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. മൂന്നാർ ഗ്യാപ്പ്‌റോഡിലാണ് കൂടുതലായി വാഹനങ്ങളിലുള്ള സാഹസിക യാത്ര നടക്കുന്നത്.ഇതിനൊപ്പം മൂന്നാറിന്റെ സമീപ പ്രദേശങ്ങളിലും ഇത്തരം പ്രവണത വർദ്ധിച്ച്‌ വരുന്ന സ്ഥിതിയുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *