സഊദി , റിയാദില്‍ നിന്ന് മോസ്‌കോയിലേക്ക് നേരിട്ടുള്ള വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചു

റിയാദ് | സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സഊദിയ, റിയാദില്‍ നിന്ന് മോസ്‌കോയിലേക്കുള്ള ആദ്യത്തെ നേരിട്ടുള്ള വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചു, സഊദി ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് വിഷന്‍ 2030 ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം, ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക-സാമ്പത്തിക-നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചത്.

മോസ്‌കോയില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു

ആദ്യ സര്‍വീസിനെ മോസ്‌കോയില്‍ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. ‘വിംഗ്‌സ് ഓഫ് കണക്ഷന്‍’ എന്ന പേരിലാണ് മോസ്‌കോയില്‍ ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിച്ചത്. ചടങ്ങില്‍ റഷ്യയിലെ സഊദി അംബാസഡര്‍, സഊദിയ ഡയറക്ടര്‍ ജനറല്‍, സഊദി ടൂറിസം അതോറിറ്റിയുടെ പ്രതിനിധികള്‍ ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →