കോട്ടയം | എം സി റോഡിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയും പിക്കപ്പ് വാന്‍ ജീവനക്കാരനുമായ ആസാദ് മരിച്ചു. . എസ് എച്ച് മൗണ്ടില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഒക്ടോബർ 8 ബുധനാഴ്ച പുലര്‍ച്ചെ ആറരയോടെ യായിരുന്നു അപകടം..
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ ക്ഷിക്കാനായില്ല
കോഴിക്കോട്ട് ട്രോഫി നിര്‍മിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ആസാദ്. നിര്‍മിച്ച ട്രോഫിയുമായി ആസാദും പിക്കപ്പ് വാന്‍ ഡ്രൈവറും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. പാഴ്സല്‍ സര്‍വീസുമായി കോട്ടയം ഭാഗത്തേക്കു വരികയായിരുന്ന ലോറി ഡ്രൈവര്‍ വിശ്രമിക്കുന്നതിനായി വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ആസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
