റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെടുമങ്ങാട്ട് യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

October 7, 2025 - 6:40 am

തിരുവനന്തപുരം: നെടുമങ്ങാട്ട് ബാറിന്‍റെ പാർക്കിംഗ് ഗ്രൗണ്ടില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അരുവിക്കര വെള്ളൂർക്കോണം സ്വദേശി മഹേഷിനെ (39) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെടുമങ്ങാട് സഫാരി ബിയർ ആൻഡ് വൈൻ പാർലറിന്‍റെ പാർക്കിംഗ് ഗ്രൗണ്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

യുവാവ് അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. എന്നാല്‍ മരണ കാരണം എന്താണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *