തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ബസുകളില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ സി എം ഡിയുടെ തീരുമാനം. ബസിന്റെ ഉള്‍വശത്തെ വൃത്തി, ബസ് കഴുകിയിട്ടുണ്ടോ, മുന്‍വശത്ത് കുപ്പി കൂട്ടിയിട്ടിട്ടുണ്ടോ എന്നിവ പരിശോധിക്കും.
സി എം ഡി സ്‌ക്വാഡ് ഒക്ടോബർ 2 മുതല്‍ എല്ലാ ജില്ലകളിലും പരിശോധന നടത്തും. കൊല്ലത്ത് ബസ് തടഞ്ഞ് പരിശോധന നടത്തിയ മന്ത്രി കെ ബി ഗണേഷ് കുമാര്‍ മുന്‍വശത്ത് കുപ്പി കൂട്ടിയിട്ടതിനെ വിമര്‍ശിച്ചിരുന്നു.
