റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

September 27, 2025 - 3:25 pm

,

കോട്ടയം| വൈക്കം തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലയോലപ്പറമ്പ് തലപ്പാറയ്ക്കടുത്തുള്ള കൊങ്ങിണിമുക്കിൽ സെപ്തംബർ 26 വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. കയറ്റം കയറിയെത്തിയ ലോറി കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.

മൂന്നാമന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

കാറിലാകെ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ ഇവരുടെ സുഹൃത്ത് സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *