ദുർഗ്ഗാഷ്ടമി ദിനമായ സെപ്‌തംബർ 30ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് എൻ.ജി.ഒ സംഘ്

കോട്ടയം: പൂജവയ്പ്പ് പ്രമാണിച്ച്‌ ദുർഗ്ഗാഷ്ടമി ദിവസമായ 30ന് സംസ്ഥാനത്ത് പൊതു അവധി നല്‍കണമെന്ന് എൻ.ജി.ഒ സംഘ് ആവശ്യപ്പെട്ടു.സർക്കാർ കലണ്ടറില്‍ സെപ്‌തംബർ 29 പൂജവയപ്പ് എന്ന്രേഖപ്പെടുത്തിയിട്ടു ണ്ടെങ്കിലും ദുർഗ്ഗാഷ്ടമിയ്ക്ക് അവധിയില്ലാത്തത് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

പൂജയെടുപ്പുവരെ തൊഴിലും, വായനയും ഒഴിവാക്കണമെന്നതാണ് ആചാരം.

തൊഴിലുപകരണങ്ങളും, പുസ്തകങ്ങളും പൂജവച്ച്‌ കഴിഞ്ഞാല്‍ പൂജയെടുപ്പുവരെ തൊഴിലും, വായനയും ഒഴിവാക്കണമെന്നതാണ് ആചാരം. ആയതിനാല്‍ ദുർഗ്ഗാഷ്ടമി ദിനമായ സെപ്‌തംബർ 30ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് , സെക്രട്ടറി കെ.എൻ മനുകുമാർ എന്നിവർ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →