റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൂണ്ട മൂക്കില്‍ കുടുങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന് ആശ്വാസമായി അഗ്‌നി ശമന സേന

അടൂര്‍ | ചൂണ്ട മൂക്കില്‍ കുടുങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന് ആശ്വാസമായത് അഗ്‌നി ശമന സേന. ഏഴംകുളം തേപ്പുപ്പാറ സ്വദേശി ഷിഫാസ്(29)നെയാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂക്കില്‍ ചൂണ്ട കുടുങ്ങിയ നിലയില്‍ എത്തിച്ചത്. സെപ്തംബർ 21 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ്ഭ സംഭവം.

തന്റെ ഉടമസ്ഥതയിലുള്ള ലോറിയിലേക്ക് മീന്‍ ലോഡ് ചെയ്യുന്നതിനിടെ സമീപത്തുണ്ടായിരുന്ന ചൂണ്ട നൂല്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. നൂലിന്റെ അറ്റത്ത് ഉണ്ടായിരുന്ന ചൂണ്ട അപ്രതീക്ഷിതമായി ഷിഫാസിന്റെ മൂക്കില്‍ കുടുങ്ങുകയും ചെയ്തു.

ഫയര്‍ റസ്‌ക്യൂ ഓഫിസര്‍മാർ ചൂണ്ട മുറിച്ച് മാറ്റി

അടൂര്‍ അഗ്‌നി ശമന സേന യൂനിറ്റ് എസ് ടി ഒ കെ സി റജികുമാര്‍ നേതൃത്വത്തില്‍ എസ് എഫ് ആര്‍ ഒ അജീഷ് കുമാര്‍, ഫയര്‍ റസ്‌ക്യൂ ഓഫിസര്‍മാരായ അരുണ്‍ജിത്ത്, സന്തോഷ് ജോര്‍ജ് എന്നിവര്‍ ആശുപത്രിയില്‍ എത്തി കട്ടറിന്റെ സഹായത്താല്‍ ചൂണ്ട മുറിച്ച് മാറ്റി മൂക്കില്‍ നിന്നും വേര്‍പെടുത്തി രോഗിയെ അപകടാവസ്ഥയില്‍ നിന്നും ഒഴിവാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *