റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസി യുവതി കാട്ടിൽ പ്രസവിച്ചു

September 12, 2025 - 7:34 am

വണ്ടിപ്പെരിയാർ (ഇടുക്കി): കാട്ടിൽ വനവിഭങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസിയുവതി പ്രസവിച്ചു. സെപ്തംബർ 11വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് വള്ളക്കടവ് റെയ്ഞ്ചിന് കീഴിൽ കാട്ടിൽ താമസിക്കുന്ന ബിന്ദു(24) പെൺകുഞ്ഞിന് ജൻമംനൽകിയത്. ഈസമയം വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപം ഭർത്താവിനും കുടുംബാംഗങ്ങൾക്കും ഒപ്പം ബിന്ദു, വനവിഭവങ്ങൾ ശേഖരിക്കുകയായിരുന്നു. ഭർത്താവ് സുരേഷ് ആരോഗ്യവകുപ്പിൽ ഫോണിൽ വിളിച്ച് വിവരമറിയിച്ചു

കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സനൽകി

തുടർന്ന് കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് സംഘം ആംബുലൻസുമായി വള്ളക്കടവിലെ കാട്ടിൽ എത്തി. കുട്ടിയെയും അമ്മയെയും ആശുപത്രിയിൽ എത്തിക്കുന്നതിനായി പരിശ്രമിച്ചങ്കിലും ബിന്ദു പോവാൻ തയ്യാറായില്ല. ആരോഗ്യപ്രവർത്തകർ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സനൽകി. അമ്മ ആരോഗ്യ പ്രവർത്തകർക്കൊപ്പം ആശുപത്രിയിലേക്ക് പോകാതെ കാട്ടിൽത്തന്നെ തുടർന്നു.കുട്ടി പൂർണ ആരോഗ്യവതിയാണെന്ന് ഉറപ്പായതോടെ കുട്ടിയെ രക്ഷാകർത്താക്കളുടെ അടുത്ത് എത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *