റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദോഹയിൽ ഇസ്‌റായേൽ നടത്തിയ വ്യാമോക്രമണം : അറബ്- ഇസ്‌ലാമിക ഉച്ചകോടി വിളിച്ചുചേർത്ത് ഖത്വർ

September 11, 2025 - 8:57 pm

ദോഹ | ദോഹയിൽ ഇസ്‌റായേൽ നടത്തിയ വ്യാമോക്രമണത്തിന് മറുപടി നൽകുന്നത് ചർച്ച ചെയ്യാൻ അടിയന്തര അറബ്- ഇസ്‌ലാമിക ഉച്ചകോടി വിളിച്ചുചേർത്ത് ഖത്വർ. സെപ്തംബർ 14,15, ഞായറും തിങ്കളും ദിവസങ്ങളിലാകും ഉച്ചകോടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഹമാസ് നേതൃത്വത്തെ ലക്ഷ്യമിടുന്ന ഇസ്‌റായേലിനോട് ഏതു രീതിയിൽ പ്രതികരിക്കണമെന്ന് ഉച്ചകോടിയിൽ തീരുമാനമെടുത്തേക്കും.

ഇന്നും നെതന്യാഹുവിനെതിരെ ശക്തമായ പ്രതികരണവുമായി ഖത്വർ പ്രധാനമന്ത്രി ജാസിം അൽതാനി

ഖത്വർ തലസ്ഥാനമായ ദോഹയിൽ ഇസ്റായേൽ ബോംബ് സ്ഫോടനം നടത്തി ആറ് പേരെ കൊന്നതിന് പിന്നാലെ നെതന്യാഹുവിനെതിരെ ശക്തമായ മറുപടിയുമായി ഖത്വർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബുൽറഹ്‌മാൻ അൽ താനി രം​ഗത്തെത്തിയിരുന്നു. ഖത്വർ വിദേശകാര്യ മന്ത്രാലയം ഇന്നും നെതന്യാഹുവിനെതിരെ ശക്തമായ പ്രതികരണവുമായി പ്രസ്താവനയിറക്കിയിരുന്നു.

മേഖലയിലെ മറ്റ് രാജ്യങ്ങളുമായി പ്രത്യാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്തു വരികയാണ്

പ്രാദേശിക തലത്തിൽ ഒന്നിച്ച് ഇസ്‌റായേലിന് തിരിച്ചടി നൽകണമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ഖത്വർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽതാനി സി എൻ എന്നിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. മേഖലയിലെ തങ്ങളുടെ പങ്കാളികളായ മറ്റ് രാജ്യങ്ങളുമായി പ്രത്യാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്തു വരികയാണെന്നും ജാസിം അൽതാനി അഭിമുഖത്തിൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *