നഗരൂരില്‍ പോലീസിന് നേരെ ഗുണ്ട സംഘത്തിന്റെ ആക്രമണം

തിരുവനന്തപുരം | തിരുവനന്തപുരം നഗരൂരില്‍ പോലീസിന് നേരെ ഗുണ്ട സംഘത്തിന്റെ ആക്രമണം.സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കല്ലമ്പലം സ്വദേശികളായ ബൈജു (45) ആദേശ് (45) എന്നിവരാണ് പിടിയിലായത്. നാല് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കവെ സ്ഥലത്ത് എത്തിയ പോലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം

ആറ്റിങ്ങല്‍ ജംഗ്ഷനില്‍ വെച്ചാണ് നാല് വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയത്.

. പ്രതികൾക്കെതിരെ നിരവധി സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു. ആറ്റിങ്ങല്‍ ജംഗ്ഷനില്‍ വെച്ചാണ് നാല് വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയത്.നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്ഐയും സംഘവും സ്ഥലത്തെത്തുന്നത്.

ആശുപത്രി ജീവനക്കാര്‍ക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടു.

അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയാണ് ജീപ്പില്‍ വെച്ചും ആക്രമണം ഉണ്ടായതായും ആയുധം കൊണ്ട് പ്രതികള്‍ സ്വയം മുറിവുണ്ടാക്കിയതായും പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ പ്രതികള്‍ ആശുപത്രി ജീവനക്കാര്‍ക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടു. നിലവില്‍ ഇരുവരും പോലീസ് കസ്റ്റ്ഡിയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →