തിരുവനന്തപുരം | സംസ്ഥാനത്ത് ഓപറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 49 പേരെ അറസ്റ്റ് ചെയ്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപറേഷന്‍ ഡി-ഹണ്ട് നടത്തുന്നത് .
1,567 പേരെ പരിശോധനക്ക് വിധേയമാക്കി.
മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1,567 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാരക മയക്കുമരുന്നുകളായ എം ഡി എം എ (0.00025 കി.ഗ്രാം), കഞ്ചാവ് (91.15937 കി.ഗ്രാം), കഞ്ചാവ് ബീഡി (32 എണ്ണം) എന്നിവ പിടിച്ചെടുത്തു.
ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നതാണ്. .
. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.


