Tag
ന്യൂസ് ഡെസ്ക്

മലയാളി വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

September 8, 2025 - 2:36 pm

ബെംഗളുരു|ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് റിപ്പണ്‍ സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. കര്‍ണാടകയിലെ ചിക്കബല്ലാപുരയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചിക്കബെല്ലാപുര ശാന്തി നേഴ്‌സിങ് കോളജിലെ അവസാന വര്‍ഷ എംഎല്‍ടി വിദ്യാര്‍ത്ഥിയാണ്.

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്. ചിക്കബെല്ലാപുര ശാന്തി നേഴ്‌സിങ് കോളജിലെ അവസാന വര്‍ഷ എംഎല്‍ടി വിദ്യാര്‍ത്ഥിയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *