റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോ. ഹാരിസ് ചിറയ്‌ക്കലിനെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പൂർണരൂപം പുറത്ത്

September 1, 2025 - 12:34 pm

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്‌ക്കലിനെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പൂർണരൂപം പുറത്ത്. ഡോ. ഹാരിസിന്റെ തുറന്നുപറച്ചില്‍ ശരിവയ്‌ക്കുന്നതാണ് റിപ്പോർട്ടിലെ വകുപ്പ് മേധാവികളുടെ മൊഴി.സമയത്ത് ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് നാല് വകുപ്പ് മേധാവികള്‍ അന്വേഷണ സമിതിയെ അറിയിച്ചത്. നെഫ്രോളജി, ഗ്യാസ്‌ട്രോ, ന്യൂറോ സർജറി എന്നീ വകുപ്പ് മേധാവികളാണ് ഡോ. ഹാരിസിനോട് യോജിച്ചത്. യൂറോളജി രണ്ട് യൂണിറ്റിലെ ഡോക്‌ടറും ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാവുന്നതായി വിദഗ്ദ്ധ സമിതിയെ അറിയിച്ചു.

കാരുണ്യ പദ്ധതിയിലെ രോഗികള്‍ക്കും ഇങ്ങനെ പണം നല്‍കേണ്ടിവന്നു

ഉപകരണങ്ങള്‍ വാങ്ങാൻ പണം നല്‍കേണ്ടിവന്നു എന്ന് രോഗികളും മൊഴി നല്‍കിയിട്ടുണ്ട്. കാരുണ്യ പദ്ധതിയിലെ രോഗികള്‍ക്കും ഇങ്ങനെ പണം നല്‍കേണ്ടിവന്നു. ഉപകരണങ്ങള്‍ വാങ്ങാൻ 4,000 രൂപ വരെ രോഗികള്‍ നല്‍കിയെന്നതും റിപ്പോർട്ടിലുണ്ട്. ഹാരിസ് ചിറയ്‌ക്കല്‍ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാണ് റിപ്പോർട്ട് അവസാനിപ്പിച്ചത്. ഡോ. ഹാരിസിന്റെ തുറന്നുപറച്ചില്‍ ശരിവയ്‌ക്കുന്നതാണ് റിപ്പോർട്ടിലെ വകുപ്പ് മേധാവികളുടെ മൊഴി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *