റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മക്കള്‍ക്കൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

September 1, 2025 - 5:44 am

തിരുവല്ല | നിരണത്തുനിന്നും മക്കള്‍ക്കൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവ് കവിയൂര്‍ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു (32)വിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞാലിക്കണ്ടത്തെ കുടുംബവീട്ടില്‍ ഓ​ഗസ്റ്റ് 31 ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റീനയും മക്കളും ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവ് അനീഷ് മാത്യുവിനൊപ്പം ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്

അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നതായി ബന്ധുക്കള്‍

രണ്ടാഴ്ച മുമ്പ് യുവതിയെയും രണ്ടു പെണ്‍കുട്ടികളേയും കാണാതായ വിവരം റീനയുടെ സഹോദരന്‍ റിജോയാണ് പുളിക്കീഴ് പോലീസില്‍ അറിയിച്ചത്. പരാതി നല്‍കിയതിന് പിന്നാലെ അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നിരണം അഞ്ചാം വാര്‍ഡില്‍ കാടുവെട്ടില്‍ വീട്ടില്‍ റീന കെ. ജെയിംസ്, മക്കളായ അക്ഷര (എട്ട്), അല്‍ക്ക (ആറ്) എന്നിവരെയാണ് കാണാതായത്. ഇവരുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളിൽ റീനയും മക്കളും എവിടെയോ യാത്ര പോകുന്ന രീതിയിലാണുളളത്.

ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ഇവരെ കാണാതായി രണ്ടു ദിവസത്തിനുശേഷമാണ് പോലീസില്‍ പരാതി ലഭിക്കുന്നത്. ഇത് അന്വേഷണത്തിന്റെ തുടക്കത്തില്‍ ഏറെ ദുരൂഹതകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ റീനയും മക്കളും എവിടെയോ യാത്ര പോകാന്‍ ഉറപ്പിച്ച രീതിയിലാണുളളത്. ഇവരുടെ കൈവശം ബാഗുകളുണ്ട്. ഇവര്‍ക്കായുളള അന്വേഷണം സംസ്ഥാനത്തൊട്ടാകെ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *