Tag
ന്യൂസ് ഡെസ്ക്

ഇന്ത്യ- ജപ്പാന്‍ പങ്കാളിത്തം ആഗോള സമാധാനത്തിന്റെയും സുരക്ഷയുടെയും ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

August 30, 2025 - 6:30 am

ടോക്യോ |ജപ്പാൻ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനമായ ടോക്യോവില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേറു ഇഷിബയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- ജപ്പാന്‍ പങ്കാളിത്തം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ വിഷയം മാത്രമല്ല, ആഗോള സമാധാനത്തിന്റെയും സുരക്ഷയുടെയും ഭാഗമാണെന്ന് മോദി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള പങ്കാളിത്തം. അങ്ങേയറ്റം മൂല്യവത്താണെന്ന് ഇഷിബയും പറഞ്ഞു.

ജപ്പാന്‍ ഇന്ത്യയില്‍ പത്ത് ട്രില്യണ്‍ യെന്‍ നിക്ഷേപം നടത്തും

അടുത്ത പത്ത് വര്‍ഷത്തിനിടെ ജപ്പാന്‍ ഇന്ത്യയില്‍ പത്ത് ട്രില്യണ്‍ യെന്‍ നിക്ഷേപം നടത്തുമെന്ന് മോദി പ്രഖ്യാപിച്ചു. പ്രതിരോധ വ്യവസായത്തിലും നവീന ആശയങ്ങളിലും ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും. ഇന്ത്യയിലെയും ജപ്പാനിലെയും സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും ബന്ധിപ്പിക്കും. സെമി കണ്ടക്ടറുകളിലും റെയര്‍ എര്‍ത്ത് മിനറലുകളിലും ആഴത്തിലുള്ള സഹകരണമുണ്ടാകും. ഡിജിറ്റല്‍ പാര്‍ടണര്‍ഷിപ്പ് 2.0യും എ ഐ സഹകരണ പദ്ധതിയും യാഥാര്‍ഥ്യമാകുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യ- ജപ്പാന്‍ ഇക്കണോമിക് ഫോറത്തില്‍ മോദി സംസാരിച്ചു. ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്നും ജപ്പാന്‍ ഇന്ത്യയുടെ ഏറ്റവുമടുത്ത പങ്കാളിയാണെന്നും ഫോറത്തെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. ഇന്ത്യയും ജപ്പാനും ചേര്‍ന്നാല്‍ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവം യാഥാര്‍ഥ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നാളെയുംമറ്റന്നാളുമായി മോദി ചൈന സന്ദര്‍ശിക്കും.

. ജപ്പാന്‍ സന്ദര്‍ശനത്തിനു ശേഷം നാളെയുംമറ്റന്നാളുമായി മോദി ചൈന സന്ദര്‍ശിക്കും. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത് ഷാംഗ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി ചൈനീസ് പ്രസിഡന്റ്ഷി ജിന്‍ പിംഗുമായി ചര്‍ച്ച നടത്തും. റഷ്യന്‍ പ്രസിഡന്റ്വ്‌ലാദിമിര്‍ പുടിനുമായും മോദി സംസാരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *