വിഴിഞ്ഞം: വീട്ടുവളപ്പില്‍ നിന്ന് തേങ്ങപെറുക്കിയെടുക്കുന്നത് വിലക്കിയതിന് യുവാവിനെ പട്ടികകൊണ്ട് തലയ്ക്കടിച്ചു. കോട്ടുകാല്‍ പയറ്റുവിള മന്നോട്ടുകോണം സ്വദേശി അരുണിനാണ് പരിക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ചരുവിള പുത്തന്‍ വീട്ടില്‍ സതീഷ്‌കുമാറിനെ(49) വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. ഓഗസ്റ്റ് 24 ഞായറാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം.
പ്രതിയെ റിമാന്‍ഡ് ചെയ്തു
അടിയേറ്റ് തലപൊട്ടിയ അരുണിന് ആറ് തുന്നലിടേണ്ടിവന്നു. എസ്.ആര്‍.പ്രകാശിന്റെ നേത്യത്വത്തില്‍ എസ്.ഐമാരായ ദിനേശ്, സേവിയര്‍, എസ്.സി.പി. ഒ. ഗോഡ്വിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു


