Tag
ന്യൂസ് ഡെസ്ക്

എ.കെ.ജി സ്മാരക സമിതിയുടെ ഗാനഭാഷ പ്രഥമ പുരസ്കാരം കവി ശ്രീകുമാരൻ തമ്പിക്ക്

August 17, 2025 - 11:50 am

കൊല്ലം: കുരീപ്പുഴ മണലില്‍ എ.കെ.ജി സ്മാരക സമിതിയുടെ ഗാനഭാഷ പ്രഥമ പുരസ്കാരം കവി ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും. ഇന്ന് (17.08.2025)വൈകിട്ട് 5ന് മണലില്‍ എ.കെ.ജി നഗറില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പുരസ്കാരവും ക്യാഷ് അവാർഡും സമ്മാനിക്കും.

ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങള്‍ വയലിനില്‍ അവതരിപ്പിക്കും.

ഡിവിഷൻ കൗണ്‍സിലർ എസ്.ശ്രീലത ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് വി.രാജേഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെക്രട്ടറി എ.എം.മുസ്തഫ സ്വാഗതം ആശംസിക്കും. ചടങ്ങില്‍ ശില്പി മുളങ്കാടകം ശരത്തിനെ ആദരിക്കും. തുടർന്ന് ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാനസന്ധ്യയും നൃത്താവിഷ്കാരവും. പി.ജെ. ബാസ്റ്റിൻ, മാനവ് കൃഷ്ണ എന്നിവർ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങള്‍ വയലിനില്‍ അവതരിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *