റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുടുംബവഴക്ക് തീർക്കാനെത്തിയ പോലീസുകാരനെ കടിച്ചുപരിക്കേല്‍പിച്ച യുവാവ് അറസ്റ്റിൽ

August 6, 2025 - 6:51 am

വിഴിഞ്ഞം (തിരുവനന്തപുരം): കുടുംബവഴക്കിനെ തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ അടിപിടി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാരില്‍ ഒരാളെ മകന്‍ കടിച്ചുപരിക്കേല്‍പിച്ചു. വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. കണ്ണനെയാണ് ഷിബിന്‍ തോളില്‍ കടിച്ചു പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഇയാളെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് രേഖപ്പെടുത്തി. വിഴിഞ്ഞം കരയടിവിളയില്‍ ഷിബിനാ(28)ണ് അറസ്റ്റിലായത്.

യുവാവിനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കവെ പോലീസുകാരന്റെ തോളില്‍ കടിക്കുകയായിരുന്നു.

ഓ​ഗസ്റ്റ് 4. തിങ്കളാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. വീട്ടില്‍ ഷിബിനും അച്ഛനുമായി അടിപിടിയുണ്ടായി. പിന്നാലെ വിഴിഞ്ഞം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുളള പോലീസ് സംഘം ഇവിടേക്കെത്തി. തുടര്‍ന്ന് യുവാവിനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കവെ പോലീസുകാരന്റെ തോളില്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *