റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മം​ഗളൂരുവിൽ വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ മരിച്ചു

July 24, 2025 - 4:38 am

മംഗളൂരു | ഷെഡ് നിര്‍മ്മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ മരിച്ചു. ചിത്രദുര്‍ഗ ജില്ലയില്‍ ഹോളാല്‍ക്കെരെ താലൂക്കിലെ കലഘട്ട ഗ്രാമത്തിലുണ്ടായ അപകടത്തില്‍ ദാവണഗരെ സ്വദേശികളായ എം,നസീര്‍ (30), ടി ഫാറൂഖ് (30), ഹോളാല്‍കെരെ താലൂക്കിലെ ഗ്യാരെഹള്ളി സ്വദേശി കെ ശ്രീനിവാസ് (35) എന്നിവരാണ് മരിച്ചത്.

ഇരുമ്പ് തൂണുകളില്‍ ഒന്ന് സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്

ശ്രീനിവാസിന്റെ കൃഷിയിടത്തില്‍ അടയ്ക്ക സൂക്ഷിക്കുന്നതിനായി ഷെഡ് നിര്‍മിക്കുന്നതിന് സ്ഥാപിക്കുകയായിരുന്ന ഇരുമ്പ് തൂണുകളില്‍ ഒന്ന് സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ദാവണ്‍ഗരെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *