റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീനാരായണഗുരുവും എസ് എന്‍ ഡി പി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായങ്ങളാണ് വെളളാപ്പളളിയുടേതെന്ന് സി പി എം നേതാവ് എം സ്വരാജ്

July 20, 2025 - 7:00 pm

തിരുവനന്തപുരം | എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരമാണെന്ന് സി പി എം നേതാവ് എം സ്വരാജ്. ശ്രീനാരായണഗുരുവും എസ് എന്‍ ഡി പി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായങ്ങളാണ് അദ്ദേഹം പ്രകടിപ്പിച്ചത്. മതനിരപേക്ഷ സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം പ്രസ്താവനകള്‍ കേരളം തള്ളിക്കളയുമെന്നും സ്വരാജ് പറഞ്ഞു.

ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാം

കോട്ടയത്ത് എസ് എന്‍ ഡി പി യോഗത്തിന്റെ നേതൃയോഗത്തില്‍ സംസാരിക്കവെയാണ് വെള്ളാപ്പള്ളി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകും. എല്‍ ഡി എഫ്-യു ഡി എഫ് മുന്നണികള്‍ മുസ്ലിം സമുദായത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു. ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാം എന്നെല്ലാമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *