റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൈബര്‍ തട്ടിപ്പ് : ഇടുക്കി സ്വദേശിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു

July 9, 2025 - 6:14 am

തൊടുപുഴ | ഓണ്‍ലൈന്‍ സേവനങ്ങളും വിദേശ ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. ഇടുക്കി സ്വദേശിയായ അദ്വൈത്(22)ആണ് അറസ്റ്റിലായത്. കര്‍ണ്ണാടക ഗാഥായി സൈബര്‍ പോലിസ് ഇടുക്കിയില്‍ എത്തി അദ്വൈതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സ്റ്റേഷന്‍ പരിധിയില്‍ മാത്രം 20 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

പണം നിക്ഷേപിച്ച് ഇരട്ടിയാക്കല്‍, വിദേശത്ത് ജോലി, ബിസിനസ് പ്രൊമോഷന്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍

കര്‍ണ്ണാടകയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ പരാതികള്‍ ഉണ്ട്.അദ്വൈതിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം കര്‍ണ്ണാടക കേന്ദ്രീകരിച്ചാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. പണം നിക്ഷേപിച്ച് ഇരട്ടിയാക്കല്‍, വിദേശത്ത് ജോലി, സോഷ്യല്‍ മീഡിയിലൂടെ ബിസിനസ് പ്രൊമോഷന്‍, വെബ്സൈറ്റ് നിര്‍മ്മാണം തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ നടത്തിയാണ് ഇയാളും കൂട്ടാളികളും തട്ടിപ്പ് നടത്തിയത്.കര്‍ണ്ണാടകയില്‍ പഠിയ്ക്കുന്ന വിദ്യാര്‍ഥികളുടെ പേരില്‍ ബേങ്ക് അക്കൗണ്ടുകള്‍ തുടങ്ങി, ഇതിലൂടെയായിരുന്നു പണം സ്വീകരിച്ചിരുന്നത്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *