റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘യുദ്ധം ആരംഭിക്കുന്നു’ : യുദ്ധകാഹളം മുഴക്കി ഇറാന്റെ പരമോന്നത നേതാവ് ഖമീനി

June 18, 2025 - 2:46 pm

ടെഹ്റാൻ : ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ആറാംദിവസത്തിലേക്ക് നീങ്ങുന്നതിനിടെ യുദ്ധകാഹളം മുഴക്കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ‘യുദ്ധം ആരംഭിക്കുന്നു’ എന്നായിരുന്നു ആയത്തുള്ള അലി ഖമീനിയുടെ സാമൂഹികമാധ്യമത്തിലെ കുറിപ്പ്. ഭീകരരായ സയണിസ്റ്റ് സമൂഹത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്നും സയണിസ്റ്റുകളോട് ഒരു ദയയും കാണിക്കില്ലെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ് .

.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് നയം വ്യക്തമാക്കി യുദ്ധം ആരംഭിച്ചെന്ന മറുപടിയുമായി ആയത്തുള്ള അലി ഖമീനി രംഗത്തെത്തിയത്. ഖമീനി എവിടെയാണുള്ളതെന്ന് യുഎസിന് അറിയാമെന്നും അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണെന്നും എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തെ വധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *