റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജി7നിൽ നിന്ന് നേരത്തേ മടങ്ങി

June 17, 2025 - 4:10 pm

ടൊറന്റോ. സമ്പന്നരാജ്യങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ കൂട്ടായ്മയായ ജി-7 ഉച്ചകോടിക്ക് കാനഡയില്‍ തുടക്കമായി. ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്തെങ്കിലും അദ്ദേഹം നേരത്തെ അമേരിക്കയിലേക്ക് തിരിച്ചു. വാഷിംഗ്ടണില്‍ അദ്ദേഹത്തിന് ‘പ്രധാനപ്പെട്ട കാര്യങ്ങള്‍’ ചെയ്യാനുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരിച്ചു. ട്രംപിന്റെ നേരത്തെയുള്ള മടക്കം ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടാണ് എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണടക്കം രാവിലെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം തള്ളുകയും മാക്രോണ്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പറഞ്ഞുകൊണ്ട് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ മടക്കത്തിന് വെടിനിർത്തൽ കറാറുമായി യാതൊരു ബന്ധവുമില്ല.

ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. : പബ്ലിസിറ്റി തേടുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ നിന്ന് ഞാന്‍ വാഷിങ്ടണിലേക്ക് തിരിച്ചുപോകുന്നത് ഇസ്രായേലിനും ഇറാനും ഇടയിലുള്ള ‘വെടിനിര്‍ത്തല്‍’ സംബന്ധിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞു. അത് തെറ്റാണ്. ഞാന്‍ ഇപ്പോള്‍ വാഷിങ്ടണിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന് അറിയില്ല. അതിന് വെടിനിർത്തൽ കറാറുമായി യാതൊരു ബന്ധവുമില്ല.അതിനേക്കാൾ വളര വലുതാണ്. മനപ്പൂർവമോ അല്ലാതെയോ ഇമ്മാനുവേൽ എപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. കാത്തിരിക്കൂ..

തന്റെ മടക്കത്തിന് പിന്നില്‍ വെടിനിര്‍ത്തലുമായി ബന്ധമില്ലെന്ന് അറിയിച്ച ട്രംപ് അതിനേക്കാള്‍ വളരെ വലിയ കാര്യത്തിനാണെന്നും വ്യക്തമാക്കിയിരിക്കുകയാണ്. കാത്തിരുന്ന് കാണാമെന്നും ട്രംപ് പറയുന്നു. കാനഡയില്‍നിന്ന് എയര്‍ഫോഴ്‌സ് വണ്ണില്‍ കയറിയതിന് പിന്നാലെ ട്രൂത്ത് സോഷ്യയിലാണ് ട്രംപ് തന്റെ മടക്കം സംബന്ധിച്ച് പ്രതികരണം നടത്തിയത്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *