റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊട്ടിയൂരില്‍ ആംബുലന്‍സ് ഗതാഗത കുരുക്കില്‍പ്പെട്ടു : ചികിത്സ ലഭിക്കാതെ മൂന്നര വയസുകാരന്‍ മരിച്ചു

June 16, 2025 - 5:15 am

കണ്ണൂര്‍ | കൊട്ടിയൂരില്‍ ആംബുലന്‍സ് ഗതാഗത കുരുക്കില്‍പ്പെട്ട് യഥാ സമയം ചികിത്സ ലഭിക്കാതെ മൂന്നര വയസുകാരന്‍ മരിച്ചു. പാല്‍ചുരം കോളനിയിലെ പ്രദോഷ് ബിന്ദു ദമ്പതികളുടെ മകന്‍ പ്രജുല്‍ ആണ് മരിച്ചത്. ജൂൺ 15 ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം.
പനിയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിരന്തരമായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന പ്രജുലിന് തലച്ചോറിലും പ്രശ്‌നങ്ങള്‍ഉണ്ടായിരുന്നു

റോഡിലുണ്ടായ ഗതാഗത കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങി പോകുകയായിരുന്നു.

കൊട്ടിയൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഓടുന്ന 108 ആംബുലന്‍സ് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് കൊട്ടിയൂര്‍ അമ്പായത്തോട്ടിലെ കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും റോഡിലുണ്ടായ ഗതാഗത കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങി പോകുകയായിരുന്നു..പിന്നീട് വാഹനം അമ്പായത്തോട്ടിലെ പ്രജുലിന്റെ വീട്ടില്‍ എത്തുകയും മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *