കൊച്ചി | എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ ഏത് മാനദണ്ഡത്തിലാണ് അധ്യാപകരെ നിയമിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ മാനേജര്‍മാര്‍ ഇഷ്ടംപോലെ നിയമനങ്ങള്‍ നടത്തുകയാണെന്ന് ജസ്റ്റിസ് ഡി കെ സിംഗ് കുറ്റപ്പെടുത്തി. മെറിറ്റ് നോക്കിയല്ല നിയമനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.
നിയമനം സുതാര്യമാക്കാന്‍ എന്തൊക്കെ നടപടികള്‍ വേണമെന്നത് സംസ്ഥാന സര്‍ക്കാര്‍ ഒരാഴ്ചക്കകം വ്യക്തമാക്കണം. ഇല്ലെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. .