ടോക്യോ | ജപ്പാനില്‍ യുഎസ് വ്യോമതാവളത്തിലുണ്ടായ സ്‌ഫോടനത്തിൽ നാല് സൈനികര്‍ക്ക് പരുക്കേറ്റതായി വിവരംലഭിച്ചു. . ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.ജപ്പാന്റെ തെക്കന്‍ ദ്വീപായ ഒകിനാവയിലെ കഡേന വ്യോമതാവളത്തിലെ ആയുധസംഭരണ ശാലയിലാണ് സ്‌ഫോടനം നടന്നത്.പൊട്ടാത്ത സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ സൈനികരുടെ ഒരു സംഘം വ്യോമതാവളത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് സ്വയംപ്രതിരോധസേന (എസ്ഡിഎഫ്) പറഞ്ഞു.
സ്‌ഫോടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണ്
.രണ്ടാം ലോകയുദ്ധകാലത്ത് പൊട്ടാതെകിടന്ന സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കും മുന്‍പ് സൂക്ഷിക്കുന്ന സ്ഥലമാണിത്.ഏകദേശം 1856 ടണ്‍ ബോംബുകള്‍ പൊട്ടാതെ ഇവിടെ കിടപ്പുണ്ടെന്നാണ് കരുതുന്നത്. സ്‌ഫോടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണെന്ന് സ്വയം പ്രതിരോധ സേനയുടെ സംയുക്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു..