മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊന്നു

മംഗളൂരു: ബണ്ട്വാളിൽ ബൈക്കിൽ എത്തിയ ഒരു സംഘം യുവാവിനെ വെട്ടിക്കൊന്നു. ബണ്ട്വാൾ കൊലട്ടമജലു സ്വദേശി അബ്ദുൾ റഹീമാണ് (42) കൊല്ലപ്പെട്ടത്. പിക്കപ്പ് ഡ്രൈവറായ അബ്ദുൾ റഹീം വാഹനത്തിൽനിന്ന് മണൽ ഇറക്കുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം വെട്ടുകയായിരുന്നു. മെയ് 27 ചൊവ്വാഴ്ച വൈകിട്ട് നാലോടെ ബണ്ട്വാൾ ഇരക്കൊടിയിലായിരുന്നു സംഭവം. ഒരു മാസത്തിനിടെ മൂന്നാമത്തെ കൊലപാതകമാണ് മം​ഗളൂ രു മേഖലയിൽ നടക്കുന്നത്.

സംഭവസ്ഥലത്ത് നിന്ന് പ്രതികൾ രക്ഷപ്പെട്ടു.

.റഹീമിനൊപ്പം ജോലി ചെയ്യുകയായിരുന്ന കലന്തർ ഷാഫിക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലട്ടമജലു അടൂർ പള്ളി സെക്രട്ടറിയാണ് മരിച്ച അബ്ദുൾ റഹീം. സംഭവസ്ഥലത്ത് നിന്ന് പ്രതികൾ രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →