പത്തനംതിട്ടയിൽ ചാപ്പലിന്റെ ജനല്‍ ഗ്ലാസ്സുകള്‍ അടിച്ചുതകര്‍ത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍

പത്തനംതിട്ട | വാര്യാപുരം കൊല്ലംപടി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ചാപ്പലിന്റെ ജനല്‍ ഗ്ലാസ്സുകള്‍ അടിച്ചുതകര്‍ത്ത കേസില്‍ പ്രതികള്‍ അറസ്റ്റിലായി . ചുരുളിക്കോട് പാലമൂട്ടില്‍ വീട്ടില്‍ സുധീഷ് (21), വാര്യാപുരം കൊല്ലംപടി കലതി വിളയില്‍ ചാരുദത്തന്‍ (22), വാര്യാപുരം നിരവത്ത് വീട്ടില്‍ അമല്‍ സഹദേവന്‍ (21), മൈലപ്ര വല്യന്തി തടത്തുവല്ലിപ്പറമ്പ് വീട്ടില്‍ അനന്തു (20) എന്നിവരാണ് പിടിയിലായത്.

മനപ്പൂര്‍വം മതവികാരം വ്രണപ്പെടുത്തി ലഹളയുണ്ടാക്കാനുദ്ദേശിച്ചുളള അതിക്രമം

മതവികാരം വ്രണപ്പെടുത്തി ലഹളയുണ്ടാക്കാനുദ്ദേശിച്ച് അതിക്രമം കാട്ടിയെന്നതിനാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ക്ക് പള്ളിയുമായി യാതൊരു ബന്ധവും ഇല്ലെന്നും മനപ്പൂര്‍വം മതവികാരം വ്രണപ്പെടുത്തി ലഹളയുണ്ടാക്കാനുദ്ദേശിച്ച് അതിക്രമം കാട്ടിയതാണെന്നും ട്രസ്റ്റി പോലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

മുൻപ് ആറന്മുള പോലീസ് എടുത്ത കേസിലും സുധീഷ്. പ്രതിയായിട്ടുണ്ട്

ഗ്ലാസ് അടിച്ചുപൊട്ടിച്ചപ്പോള്‍ സുധീഷിന്റെ വലതു കൈക്ക് മുറിവേറ്റിരുന്നു. 2023ല്‍ ലഹളയുണ്ടാക്കിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ആറന്മുള പോലീസ് എടുത്ത കേസില്‍ സുധീഷ്. പ്രതിയായിട്ടുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ രാജേഷ് കുമാര്‍, ഡൊമിനിക്ക് മാത്യു, ജോണ്‍, ഷിബു, എസ് സി പി ഓ വിഷ്ണു, സി പി ഓ അനന്തു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →