ഓപറേഷൻ സിന്ദൂർ; സർവകക്ഷി പ്രതിനിധി സംഘം യു എ ഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രിയുമായി കൂടികാഴ്ച നടത്തി

അബൂദബി | ശ്രീകാന്ത് ഷിൻഡെ എം പിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം യു എ ഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി ശിവസേന എം പി ശ്രീകാന്ത് ഏകനാഥ് ഷിൻഡെ നയിക്കുന്ന സംഘത്തിൽ എം പിമാരായ ഇ ടി മുഹമ്മദ് ബശീർ, ബാൻസുരി സ്വരാജ്, അതുൽ ഗാർഗ്, സാംസിത് പാത്ര, മനൻകുമാർ മിശ്ര, മുൻ പാർലമെൻറ് അംഗം എസ് എസ് അഹ്്ലുവാലിയ, മുൻ അംബാസിഡർ സുജൻ ചിനോയ് എന്നിവരാണുള്ളത് .

ഫെഡറൽ നാഷണൽ കൗൺസിൽ ഡിഫൻസ് അഫയേഴ്‌സ് ചെയർമാൻ ഡോ. അലി റാശിദ് അൽ നു ഐമി, നാഷണൽ മീഡിയ കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ കഅബി തുടങ്ങിയവരെയും സംഘം കണ്ടു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →