ബെംഗളൂരുവില്‍ പത്തുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം പെട്ടിയിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പത്തുവയസ്സ് പ്രായംവരുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മെയ് 21 ബുധനാഴ്ച ബെംഗളൂരുവിലെ ചന്ദപുര റെയില്‍വേ പാലത്തിനടുത്തുള്ള ട്രാക്കിന്റെ പരിസരത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെട്ടി കണ്ടെത്തിയത്.

പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധനകള്‍ നടത്തിവരികയാണ്

വഴിയാത്രക്കാരനാണ് പെട്ടി കണ്ടത്. ഇയാള്‍ ഉടന്‍തന്നെ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. സൂര്യനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധനകള്‍ നടത്തിവരികയാണ്. മറ്റെവിടെയോവെച്ച്‌ കൊല നടത്തിയ ശേഷം മൃതദേഹം പെട്ടിയിലാക്കി, ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു പുറത്തേക്ക് എറിഞ്ഞതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇത്തരം കേസുകള്‍ സാധാരണയായി റെയില്‍വേ പോലീസാണ് അന്വേഷിക്കാറുള്ളതെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും ബെംഗളൂരു റൂറല്‍ എസ്പി സി.കെ. ബാബ പറഞ്ഞു. ബയ്യപ്പനഹള്ളി റെയില്‍വേ പോലീസ് ആയിരിക്കും കേസില്‍ അന്വേഷണം നടത്തുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →