ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്തതായി ബിജെപി പ്രവർത്തക നാൽപ്പതുകാരി

ബെംഗളൂരു: ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്യിപ്പിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ദേഹത്ത് മാരകവൈറസ് കുത്തിവെക്കുകയും ചെയ്തുവെന്ന് യുവതിയുടെ പരാതി. ബിജെപിയുടെ രാജരാജേശ്വരി നഗർ എം.എൽ.എ മുനിരത്‌നയ്‌ക്കെതിരെ ബിജെപി പ്രവർത്തക കൂടിയായ നാൽപ്പതുകാരിയാണ് പരാതിനൽകിയിട്ടുളളത്. തുടർന്ന് മുനിരത്‌ന എംഎൽഎ, വാസന്ത, ചെന്നകേശവ, കമൽ എന്നിവരെ പ്രതി ചേർത്ത് ബെംഗളൂരു പോലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

എംഎൽഎ എന്റെ മുഖത്ത് മൂത്രമൊഴിച്ചു

.2023 ജൂൺ 11-ന് മാതിക്കെരെയിലെ ജെ.പി പാർക്കിനടുത്തുള്ള മുനിരത്‌നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. വാസന്തയും കമലും ചേർന്ന് ഒരു എസ്.യു.വിയിൽ തന്നെ കൂട്ടിക്കൊണ്ടുപോയി എം.എൽ.എയുടെ ഓഫീസിലെത്തിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി. ”മുനിരത്‌ന, വാസന്ത, ചെന്നകേശവ എന്നിവർ എന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ഞാൻ സഹകരിച്ചില്ലെങ്കിൽ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് മുനിരത്‌നയുടെ നിർദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേർന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎൽഎ എന്റെ മുഖത്ത് മൂത്രമൊഴിച്ചു”, പരാതിയിൽ അവർ പറഞ്ഞു.

സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണി

അജ്ഞാതനായ ഒരാൾ മുറിയിലേക്ക് വന്ന് മുനിരത്‌നയ്ക്ക് ഒരു പെട്ടി കൈമാറിയെന്നും ഇതിനു പിന്നാലെ, എംഎൽഎ തന്നെ കുത്തിവെക്കുകയും സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. മുനിരത്‌നയുടെ നിർദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകൾ രജിസ്റ്റർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവർ പറയുന്നു.

ജനുവരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ വൈറസ് ബാധ സ്ഥിരീകരിച്ചു

ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം വാസന്തയും കമലും തന്റെ വീട്ടിലെത്തുകയും തനിക്കെതിരെയുള്ള കേസുകളെല്ലാം ഒഴിവാക്കാൻ എംഎൽഎ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്ത് വീണ്ടും മുനിരത്‌നയുടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്നും അവർ പറഞ്ഞു. ജനുവരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ വൈറസ് ബാധ സ്ഥിരീകരിച്ചതായും അവർ പോലീസിനെ അറിയിച്ചു. മെയ് 19-ന് ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് അവർ പരാതി നൽകിയത്…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →