റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കലഞ്ഞൂരിൽ യുവാവിനുനേരെ ആസിഡ് ആക്രമണം

May 20, 2025 - 10:02 pm

പത്തനംതിട്ട | യുവാവിനുനേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മെയ് 17ന് രാത്രി 8.15 ഓടെയാണ് ആക്രമണമുണ്ടായത് . കൊടുമണ്‍ ഐക്കാട് തെറ്റി മുരുപ്പെല്‍ വീട്ടില്‍ ലിതിന്‍ലാല്‍ (35) ആണ് പിടിയിലായത്. കലഞ്ഞൂര്‍ കെ എസ് ഇ ബി ഓഫീസിനു സമീപം പ്ലംബിങ് ആന്‍ഡ് ഇലക്ട്രിക്കല്‍ സ്ഥാപനം നടത്തിവരുന്ന ഡിപ്പോ ജങ്ഷന്‍ അനു ഭവനം വീട്ടില്‍ വി അനൂപ് കുമാറിനു നേരെയായിരുന്നു ആക്രമണം.

ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനൂപ് കുമാറിനു മേല്‍ ആസിഡ് ഒഴിപ്പിക്കുകയായിരുന്നു .

ഒന്നര വര്‍ഷം മുമ്പ് അനൂപിന്റെ കടയുടെ തൊട്ടുമുന്നിലായി ലിതിന്‍ ലാലിന്റെ ഭാര്യ ഒരു ബേക്കറി നടത്തിവന്നിരുന്നതായും, ഇരുവരുമായി അനൂപിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും മൊഴിയില്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ അനൂപിന്റെ സ്ഥാപനത്തിലെത്തി ലിതിന്‍ വഴക്കുണ്ടാക്കുകയും, ഉപദ്രവിക്കുകയും ചെയ്തതായും മൊഴിയിലുണ്ട്. ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനൂപ് കുമാറിനു മേല്‍ ലിതിന്‍ലാല്‍ മറ്റൊരാളെക്കൊണ്ട് ആസിഡ് ഒഴിപ്പിക്കുകയായിരുന്നു .

പ്രതിക്കായി അന്വേഷണം നടന്നുവരികയാണ്. കൂടല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീര്‍, എസ് ഐ. ആര്‍ അനില്‍ കുമാര്‍, എസ് സി പി ഒമാരായ സജികുമാര്‍, സുനില്‍ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *