സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം

പാലക്കാട്| കഞ്ചിക്കോട് ചെല്ലന്‍കാവില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് പരുക്ക്. ചെല്ലന്‍കാവ് സ്വദേശി സുന്ദരനാണ് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റത്. മാവിന്‍ തോട്ടത്തില്‍ വെച്ചാണ് ആന ആക്രമിച്ചത്. സുന്ദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഇടുപ്പിനും തോളെല്ലിനുമാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. തൊട്ടുമുന്നില്‍ ആനയെ കണ്ടപ്പോള്‍ ഓടിയപ്പോഴാണ് പരുക്കേറ്റതാണെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പനങ്കാവ് ഭാഗത്തു നിന്നും തുരത്തിയപ്പോള്‍ കാട്ടാന ചെല്ലന്‍കാവിലേക്ക് എത്തിയെന്നാണ് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →