റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനം ഉദ്യോഗസ്ഥര്‍ക്കെതിരെപരാതി ; കേസെടുത്ത് കൂടല്‍ പോലീസ്

May 17, 2025 - 2:18 pm

പത്തനംതിട്ട | വനം വകുപ്പ് അധികൃതരുടെ പരാതിയില്‍ കെ യു ജനീഷ് കുമാര്‍ എം എല്‍ എക്കെതിരെ കേസെടുത്തതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ്. വൈദ്യുതാഘാതം ഏറ്റ് കാട്ടാന ചെരിഞ്ഞ കേസില്‍ പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ അകാരണമായി തടഞ്ഞുവെച്ചു എന്ന തോട്ടം തൊഴിലാളിയുടെ പരാതിയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്.

ആറര ടണ്‍ കൈതച്ചക്ക നശിച്ചെന്നും രണ്ട് ലക്ഷം നഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നു..

കണ്ടാല്‍ അറിയാവുന്ന മൂന്ന് വനപാലകര്‍ക്കെതിരെ യാണ് കൂടല്‍ പോലീസ് കേസെടുത്തത്. പശ്ചിമബംഗാള്‍ സ്വദേശി സെന്തു മണ്ഡല്‍ ആണ് പരാതിക്കാരന്‍. മണിക്കൂറുകള്‍ തടഞ്ഞുവെച്ചത് കാരണം ആറര ടണ്‍ കൈതച്ചക്ക നശിച്ചെന്നും രണ്ട് ലക്ഷം നഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നു..

ഈ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാളെ ഇറക്കാന്‍ ആണ് എം എല്‍ എ ഫോറസ്റ്റ് സ്റ്റേഷനുള്ളില്‍ ബഹളം വെച്ചത്. ഈ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് എം എല്‍ എ ക്കെതിരെ കേസെടുത്തത്. ഇതിനു പിന്നാലെയാണ് വനം ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി ഉയര്‍ന്നത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *