പരമാവധി സംയമനം പാലിക്കണമെന്ന് ജി-7 രാഷ്ട്രങ്ങള്‍

ന്യൂയോര്‍ക്ക് | ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ജി-7 രാഷ്ട്രങ്ങള്‍. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു കെ, യു എസ് തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സംഘമാണ് ഈ ആവശ്യം ഉന്നയിച്ചത്. പഹല്‍ഗാം ആക്രമണത്തെ ശക്തമായി അപലപിച്ച നേതാക്കള്‍ കൂടുതല്‍ സൈനിക സംഘര്‍ഷം പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണി ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു

സാധാരണക്കാരുടെ സുരക്ഷയില്‍ തങ്ങള്‍ അതീവ ആശങ്കാകുലർ

സംഘര്‍ഷം ഉടനടി ലഘൂകരിക്കണമെന്നും , സമാധാനത്തിനായി ഇരു രാജ്യങ്ങളും നേരിട്ടുള്ള സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കു മെന്നും മന്ത്രിമാരുടെ സംഘം പറഞ്ഞു. .ഇരുവശത്തുമുള്ള സാധാരണക്കാരുടെ സുരക്ഷയില്‍ തങ്ങള്‍ അതീവ ആശങ്കാകുലരാണെന്ന് ജി7 രാഷ്ട്രങ്ങള്‍ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →